Thursday, April 15, 2010

വിഷുക്കണി

വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍ എനിക്കാവതുണ്ടോ .. കണിക്കൊന്നയല്ലേ .... എന്ന് കവി പാടിയ പോലെ..വിഷുക്കാലമെത്തിയാല്‍  നാടും കുട്ടിക്കാലവും ഒക്കെ മനസ്സില്‍ ഓടിയെത്തും .. വിഷുക്കണിയും പടക്കവും വിഷുക്കൈനീട്ടവും വിഷു സദ്യയും.. അങ്ങിനെയങ്ങിനെ ഒരിക്കലും മടുക്കാത്ത ഓര്‍മ്മകള്‍ ...
ഓ... പ്രവാസിയുടെ കാപട്യം നിറഞ്ഞ നോസ്ടാല്ജിയ എന്നാവും നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ മനസ്സില്‍ പറയുന്നത്..  എന്ത് തന്നെ ഓര്‍ത്താലും ഈ മരുഭൂമിയുടെ ഒരു കൊച്ചു തുരുത്തില്‍ ഞങ്ങളും വിഷു ആഘോഷിച്ചു.. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയുമൊക്കെ ഞങ്ങളുടെ കണിയിലും നിറഞ്ഞു..നാല് വയസ്സുകാരന്‍ ശങ്കുവിന്റെ ഉറക്കം തൂങ്ങിയ മിഴികള്‍ കണ്ണനെ  കണ്ടു തെളിഞ്ഞു..ദിനാറിന്റെ ചെറു നാണയങ്ങളുടെ കൈനീട്ടം അവന്റെ സമ്പാദ്യപ്പെട്ടിയിലും നിറഞ്ഞു .. അങ്ങിനെ ഒരു പ്രവാസ വിഷു കൂടി..
ഏവര്‍ക്കും വിഷു ആശംസകള്‍ 

9 comments:

krishnakumar513 April 15, 2010 at 1:23 AM  

വിഷു ആശംസകള്‍...

Junaiths April 15, 2010 at 1:26 AM  

ഐശ്വര്യവും,സ്നേഹവും,നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു..

കുഞ്ഞൻ April 15, 2010 at 1:28 AM  

മാഷെ..

ആശംസകൾ..!

സത്യം പറ ശങ്കുവിനു വേണ്ടിയല്ലെ ഇത്തരം ആഘോഷങ്ങൾ കൊണ്ടാടുന്നത്..? ഇല്ലെങ്കിൽ ഇത്രയും കളർഫുൾ ആക്കില്ലായിരുന്നു.

ഇന്ന് എന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഒരു ചേട്ടൻ രണ്ടു ദിവസം മുമ്പ് വന്ന് അമ്മയെ കണ്ടുട്ടു പോയി, മറ്റൊരു ചേട്ടൻ രണ്ടു ദിവസം കഴിഞ്ഞ് അമ്മയെ കാണാൻ പോകും,വിഷുവിന്റെ പേരിൽ, ഇത്രയെയൊക്കെയുള്ളൂ മാഷെ തിരക്കാണ് തിരക്കോട് തിരക്ക്. പാവം പ്രവാസികൾ മാത്രം ഗൃഹാതരത്ഥം പറഞ്ഞ് നെടുവീർപ്പിടുന്നു.

എന്തായാലും നല്ലൊരു വിഷു നേരുന്നു, പിന്നെ ആദ്യ ചിത്രം വളരെയധികം മനോഹരമായിട്ടുണ്ട്

വിഷ്ണു | Vishnu April 15, 2010 at 1:44 AM  

വക്കീലേട്ടനും ഗായത്രി ചേച്ചിക്കും ശങ്കുവിനും എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!!

Naushu April 15, 2010 at 3:15 AM  

"ഓ... പ്രവാസിയുടെ കാപട്യം നിറഞ്ഞ നോസ്ടാല്ജിയ എന്നാവും നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ മനസ്സില്‍ പറയുന്നത്.. "

ഒരിക്കലും പറയില്ല മാഷെ.... കാരണം ഞാനും ഒരു പ്രവാസിയാണ്....

ഐശ്വര്യവും,സ്നേഹവും,നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു..

Rakesh R (വേദവ്യാസൻ) April 15, 2010 at 5:56 AM  

വിഷു ആശംസകള്‍ :)

Appu Adyakshari April 15, 2010 at 6:52 AM  

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ....!

(ചിത്രങ്ങൾ നന്നായിട്ടുണ്ട്. ആദ്യ ചിത്രത്തിൽ ആ ഫോട്ടോകൂടി ഫോക്കസിൽ ആക്കാമായിരുന്നില്ലേ)

Typist | എഴുത്തുകാരി April 15, 2010 at 11:12 PM  

കാപട്യം നിറഞ്ഞ നൊസ്റ്റാല്‍ജിയ ആയി തോന്നിയില്ലാട്ടോ, പകരം മനസ്സു മുഴുവനായിട്ടു മനസ്സിലാകുകയും ചെയ്തു.‍

nandakumar April 20, 2010 at 4:51 AM  

apaaram.. great click

Related Posts Plugin for WordPress, Blogger...

Followers

Powered By Blogger

About Me

My photo
ഓ.... ഒരു പാലാക്കാരന്‍ . അല്ലാതെന്നാ പറയാനാന്നേ
ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP